ജോഹന്നാസ്ബർഗ്: ഒരു മാസം നീണ്ടുനിന്ന ലോക്ഡൗൺ നാളെ ലഘൂകരിക്കാനിരിക്കെ ദക്ഷിണാഫ്രിക്കയിൽ കോവിഡ് ബാധിതരു ടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 354 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒറ ്റദിവസം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 5,350 ആയി.
24 മണിക്കൂറിനിടെ 10 പേർ മരണപ്പെട്ടു. മൊത്തം മരണസംഖ്യ 103 ആയതായി ആരോഗ്യമന്ത്രി സ്വെലി മഖൈസ് പറഞ്ഞു. ധാരാളം പേരെ ഒറ്റയടിക്ക് പരിശോധിച്ചതിനാലാണ് രോഗികളുടെ എണ്ണം വർധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 1,97,127 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതിൽ 11,630 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് നടന്നത്.
പശ്ചിമ കേപ് പ്രവിശ്യയിലാണ് കൂടുതൽപേർക്ക് രോഗം കണ്ടെത്തിയത്. 264 പേർക്കാണ് വ്യാഴാഴ്ച ഇവിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 133 ആയിരുന്നു. ഇവിടെ പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്താൻ 30 ക്യൂബൻ ഡോക്ടർമാരെയും കൂടുതൽ ഉദ്യോഗസ്ഥരെയും നിയമിക്കും. 200 ക്യൂബൻ ഡോക്ടർമാർ തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.